മലേഷ്യന്‍ വിമാനം: ബ്ളാക്ബോക്സിനായി തെരച്ചില്‍ ഊര‍ജ്ജിതമാക്കി

March 30, 2014 രാഷ്ട്രാന്തരീയം

പെര്‍ത്ത്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതായി സംശയിക്കുന്ന മലേഷ്യന്‍ യാത്രാവിമാനം എംഎച്ച് 370-നുവേണ്ടിയുള്ള തെരച്ചില്‍ കടലിനടിയിലേക്കു വ്യാപിപ്പിക്കുന്നു. വിമാനത്തിന്റെ ബ്ളാക്ബോക്സിനായുള്ള തെരച്ചിലും ഊര്‍ജിതമാക്കി. ഇതിനായി യുഎസ് ബ്ളാക്ബോക്സ് ലൊക്കേറ്റര്‍ ഘടിപ്പിച്ച ഓസ്ട്രേലിയന്‍ നാവികസേനയുടെ കപ്പലും ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തില്‍ തെരച്ചില്‍ നടക്കുന്ന മേഖലയിലേക്കു തിരിച്ചു. വെള്ളത്തിനടിയില്‍ തെരച്ചിലിന് ഉപയോഗിക്കുന്ന ആളില്ലാ ചാരവാഹനവും ഓസ്ട്രേലിയന്‍ നാവികസേന ഉപയോഗപ്പെടുത്തും. ഓസ്ട്രേലിയയിലെ പെര്‍ത്തിന് പടിഞ്ഞാറുഭാഗത്തായി 1,850 കിലോമീറ്റര്‍ സമുദ്രമേഖലയിലാണ് തെരച്ചില്‍ നടക്കുന്നത്. ചൈന, ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണകൊറിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ പത്ത് കപ്പലുകളും നിരവധി വിമാനങ്ങളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ വിമാനത്തിന്റേതെന്നു കരുതുന്ന കൂടുതല്‍ അവശിഷ്ടങ്ങള്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ കണ്െടത്തിയിരുന്നു. ചൈനീസ് യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകളാണു ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെള്ള, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള വസ്തുക്കള്‍ കണ്െടത്തിയത്. വെള്ളിയാഴ്ച നടത്തിയ തെരച്ചിലിലും വിവിധ വര്‍ണങ്ങളിലുള്ള വസ്തുക്കള്‍ കണ്െടത്തിയിരുന്നു. ഇവ വീണ്െടടു ത്തശേഷമേ വിമാനാവശിഷ്ടമാണോയെന്നു സ്ഥിരീകരിക്കാന്‍ കഴിയൂ. എട്ടിന് ക്വാലാലമ്പൂരില്‍നിന്ന് ബെയ്ജിംഗിലേക്കു പുറപ്പെട്ട വിമാനം ദുരൂഹസാഹചര്യത്തില്‍ ഓസ്ട്രേലിയന്‍ തീരത്തു തകര്‍ന്നു വീണെന്നാണ് അനുമാനം. വിമാ നത്തിലുണ്ടായിരുന്ന അഞ്ച് ഇന്ത്യ ക്കാരടക്കം 239 പേരും മരിച്ചതായും സംശയിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം