ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധനം

March 30, 2014 കേരളം

കല്പറ്റ: ആരാധനാലയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടലംഘനമായി കണക്കാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതപരമായ സ്ഥാപനങ്ങള്‍ (ദുരുപയോഗം തടയല്‍) നിയമം 1988 പ്രകാരം ഇത്തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരാധാനാലയങ്ങളുടെ ചുമതലയുള്ള വ്യക്തി തൊട്ടടുത്ത പോലീസ് സ്റേഷനില്‍ അറിയിക്കണം. ജാതി, മതം, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കുന്നതും മതപരമായ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പൊതുസമ്മേളനങ്ങള്‍ നടത്താനും പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പ് സമ്മേളനങ്ങള്‍ക്ക് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളജുകള്‍ക്കും സ്കൂളുകള്‍ക്കും നിബന്ധന ബാധകമാണ്. വീഡിയോയില്‍ പകര്‍ത്തുന്നുന്ന സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണം നിരീക്ഷകന്‍ വീക്ഷിക്കുകയും ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം