സുതാര്യത ഇല്ലാത്ത ഭരണത്തെ ജനം അവഗണിക്കും: രാഷ്ട്രപതി

March 31, 2014 ദേശീയം

pranab-mukherjee_2.gifന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ജനം മോശപ്പെട്ട ഭരണത്തെ സഹിക്കുകയില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനം ആഗ്രഹിക്കുന്നത് നല്ല രീതിയില്‍ ഭരിക്കുന്ന ഭരണ നേതൃത്വത്തേയാണ്. തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നവരെയാണ് ജനത്തിനു ആവശ്യം. സുതാര്യത ഇല്ലാത്ത ഭരണസംവിധാനത്തേ ജനം അവഗണിക്കുമെന്നും അദേഹം ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പബ്ളിക്ക് അഡ്മിനിസ്ട്രേഷന്റെ വജ്ര ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഭരണം വേഗത്തില്‍ ആകുന്നതുമൂലം സേവനങ്ങള്‍ ജനത്തിനു വേഗത്തില്‍ ലഭിക്കും. നിയമനിര്‍മ്മാണത്തിനും, നടപ്പാക്കലിനും ഇതു വേഗംകൂട്ടുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം