ശ്രീരാമനവമി രഥയാത്ര: ഇടുക്കിയില്‍ ഹിന്ദുമഹാസമ്മേളനം നടന്നു

April 1, 2014 പ്രധാന വാര്‍ത്തകള്‍

Sreerama Ratham-Idukki-Sammelan-pbനെടുങ്കണ്ടം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര ഇടുക്കി ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആഡിറ്റോറിയത്തില്‍ ഹിന്ദുമഹാസമ്മേളനം നടന്നു. ശ്രീരാമനവമി രഥയാത്ര ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ല എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്‍റ് ആര്‍.മണിക്കുട്ടന്‍ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ശ്രീരാമനവമി ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സി.ജയകുമാര്‍, വിശ്വഹിന്ദുപരിഷത്ത് ജില്ലാസെക്രട്ടറി ഒ.കെ.സജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍