കെ.ജെ.യു സ്ഥാപക ദിനാഘോഷം ആലുവയില്‍

April 1, 2014 കേരളം

കൊച്ചി: കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ സമരസംഘടനയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍  (കെ.ജെ.യു) സ്ഥാപക ദിനം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ ആഘോഷിക്കും. ഏപ്രില്‍ മൂന്നിന് രാവിലെ പത്തിന് ബാങ്ക് കവലയില്‍ ജില്ലാ പ്രസിഡന്റ് ജോഷി അറയ്ക്കല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഷാജി ഇടപ്പള്ളി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീമൂലം മോഹൻദാസ്, യൂസഫ് അന്‍സാരി, സംസ്ഥാന കമ്മിറ്റി അംഗം എം.എ. ഷാജി എന്നിവര്‍ സംസാരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം