മെട്രോ റയിലിന്‌ അനുമതി നിഷേധിച്ചതില്‍ ദൂരൂഹത: വിജയകുമാര്‍

December 23, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു കേന്ദ്രം അനുമതി നിഷേധിച്ചതില്‍ ദുരൂഹതയെന്നു മന്ത്രി എം.വിജയകുമാര്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ റയിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കേന്ദ്ര മന്ത്രിമാര്‍ സഹകരിക്കുന്നില്ല. പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം