ഉന്നത വിദ്യാഭ്യാസ സര്‍വ്വേ സ്ഥാപനങ്ങള്‍ വിവരം നല്‍കണം

April 2, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേന്ദ്ര മാനവശേഷി വികസന വകുപ്പ് നടത്തുന്ന ഉന്നതവിദ്യാഭ്യാസ സര്‍വ്വേയിലൂടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി ശേഖരിക്കുന്നു. വിവരങ്ങള്‍ ഓണ്‍ലൈനായിwww.aishe.gov.in വെബ്‌സൈറ്റുവഴി നല്‍കാം. 2011-12, 2012-13 അദ്ധ്യയന വര്‍ഷങ്ങളിലെ സര്‍വ്വേ പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി 2014 മാര്‍ച്ച് 31 ആയിരുന്നെങ്കിലും ഒരാഴ്ചകൂടി വിവരം നല്‍കാന്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. സര്‍വ്വേ സംബന്ധിച്ച് സംശയനിവാരണത്തിനായി 9447332391 ഫോണില്‍ ബന്ധപ്പെടാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍