ശ്രീരാമനവമി രഥയാത്ര: പത്തനംതിട്ടയില്‍ ഹിന്ദുമഹാസമ്മേളനം നടന്നു

April 3, 2014 പ്രധാന വാര്‍ത്തകള്‍

 

സമ്മേളനത്തില്‍ ഹിന്ദുഐകൃവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

സമ്മേളനത്തില്‍ ഹിന്ദുഐകൃവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

കവിയൂര്‍: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്ര പത്തനംതിട്ട ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ഹിന്ദുമഹാസമ്മേളനം നടന്നു. കവിയൂര്‍ ഞാലിയില്‍ ഭഗവതി ക്ഷേത്രം ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പി.എന്‍.എന്‍ ചാക്യാര്‍ നിര്‍വഹിച്ചു. ഹിന്ദുഐകൃവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല മാതാഅമൃതാനന്ദമയി മഠത്തിലെ സ്വാമിനി ഭവ്യാമൃത അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമനവമി സന്ദേശം വിളംബരം ചെയ്തു. ഓമനക്കുട്ടന്‍, ശിരീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍