വിക്കിലീക്‌സ്‌ വെളിപ്പെടുത്തലുകള്‍ ഇന്ത്യ-യുഎസ്‌ ബന്ധത്തെ ബാധിക്കില്ല

December 23, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിങ്‌ടണ്‍: വിക്കിലീക്‌സ്‌ വെളിപ്പെടുത്തലുകള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന്‌ ഇന്ത്യ യുഎസിന്‌ ഉറപ്പു നല്‍കി. യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണയെ ഫോണില്‍ വിളിച്ച്‌ ആശങ്ക അറിയിച്ചപ്പോഴാണ്‌ ഇന്ത്യ നിലപാടു വ്യക്‌തമാക്കിയത്‌.
ഇന്ത്യ-യുഎസ്‌ ബന്ധത്തെക്കുറിച്ചു ഇരുനേതാക്കളും സംസാരിച്ചതായി സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ വക്‌താവ്‌ പി.ജെ. ക്രൗളി അറിയിച്ചു. അടുത്ത ഉഭയകക്ഷി ചര്‍ച്ചയ്‌ക്കുള്ള പദ്ധതി, ഒബാമയുടെ വിജയകരമായ ഇന്ത്യാ സന്ദര്‍ശനം, അഫ്‌ഗാന്‍ വിഷയം തുടങ്ങിയ വിഷയങ്ങളും 15 മിനിട്ടു നീണ്ട സംഭാഷണത്തില്‍ ഇരുവരും ചര്‍ച്ച ചെയ്‌തു.
അഫ്‌ഗാനിസ്‌ഥാനിലെയും പാക്കിസ്‌ഥാനിലെയും യുഎസിന്റെ പ്രതിനിധി യായിരുന്ന റിച്ചാര്‍ഡ്‌ ഹോള്‍ബ്രൂകിന്റെ നിര്യാണത്തില്‍ കൃഷ്‌ണ അനുശോചനമറിയിച്ചതായും ക്രൗളി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍