രാഷ്ട്രിയ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കോടതിക്കാവില്ലെന്ന് സുപ്രീം കോടതി

April 4, 2014 ദേശീയം

SupremeCourtIndiaന്യൂഡല്‍ഹി: രാഷ്ട്രിയ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കോടതിക്കാവില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സുപ്രീം കോടതി ഇത്തരത്തില്‍ നിരീക്ഷിച്ചത്. കോടതിയുടെ മുമ്പിലെത്തിയ ഈ ഹര്‍ജി തള്ളി. പ്രശ്നം പൂര്‍ണമായും രാഷ്ട്രിയമാണെന്നും അതില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രിയ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കോടതിക്കാവില്ല. സഖ്യം സംബന്ധിച്ച തീരുമാനം രാഷ്ട്രിയ പാര്‍ട്ടികളുടേതു മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം നിയമ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത്തരത്തില്‍ തെരഞ്ഞെടുപ്പിനുശേഷം സഖ്യം ഉണ്ടാക്കുന്നതോടെ പാര്‍ട്ടികള്‍ അവരുടെ മാനിഫെസ്റോയില്‍ നിന്ന് വ്യതിചലിക്കുകയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിക്കുകയും ചെയ്യുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം