സപ്ലൈകോ വിഷു ഈസ്റ്റര്‍ ഫെയര്‍

April 4, 2014 കേരളം

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഈ വര്‍ഷത്തെ വിഷു ഈസ്റ്റര്‍ ഫെയര്‍ ഏപ്രില്‍ നാല് മുതല്‍ 19 വരെ നടത്തും. ഈ ദിവസങ്ങളില്‍ സപ്ലൈകോയുടെ വില്പന കേന്ദ്രങ്ങള്‍ വഴിയും പുത്തരിക്കണ്ടം മൈതാനത്തിലെ സ്‌പെഷ്യല്‍ വിഷു ഈസ്റ്റര്‍ ഫെയര്‍ വഴിയും കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്പന നടത്തും.

പുത്തരിക്കണ്ടം മൈതാനത്തില്‍ നടത്തുന്ന സ്‌പെഷ്യല്‍ വിഷു ഈസ്റ്റര്‍ ഫെയര്‍-2014 ഇന്ന് വൈകുന്നേരം നാല് മണിക്ക് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും. പൊതു തിരഞ്ഞെടുപ്പ്, വിഷു, ദു:ഖവെള്ളി എന്നീ ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസങ്ങളിലും വിഷു ഈസ്റ്റര്‍ ഫെയര്‍ രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് മണിവരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ റീജിയണല്‍ മാനേജര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം