പോലീസില്‍ രണ്ട് പരിശോധനാ സംഘങ്ങള്‍

April 4, 2014 കേരളം

തിരുവനന്തപുരം: പോലീസ് ഓഫീസര്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിശ്ചിത ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി കൃത്യതയോടെ നിര്‍വഹിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ രണ്ട് പരിശോധനാ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഒരു അണ്ടര്‍ സെക്രട്ടറി, ഒരു സെക്ഷന്‍ ഓഫീസര്‍, ഒരു അസിസ്റ്റന്റ് എന്നിവരുള്‍പ്പെട്ട ഇന്‍സ്‌പെക്ഷന്‍ ടീമും ഒരു അഡീഷണല്‍/ജോയിന്റ് സെക്രട്ടറി, ഒരു സെക്ഷന്‍ ഓഫീസര്‍ എന്നിവരുള്‍പ്പെട്ട സൂപ്പര്‍വൈസറി ടീമുമാണ് രൂപീകൃതമായത്.

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും മിന്നല്‍പ്പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടാല്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കുക എന്ന ഉത്തരവാദിത്തമാണ് ടീമുകളില്‍ നിക്ഷിപ്തമായിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം