തെരഞ്ഞെടുപ്പ് : സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

April 5, 2014 കേരളം

തിരുവനന്തപുരം: ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഈ മാസം 8-ാം തീയതി വൈകുന്നേരം ആറ് മണിമുതല്‍ വോട്ടെടുപ്പ്ദിവസമായ ഏപ്രില്‍ 10 വൈകുന്നേരം ആറുമണിവരെയുള്ള 48 മണിക്കൂര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനാണിത്. വോട്ടെണ്ണല്‍ ദിനമായ മേയ് 16-ാം തീയതിയും സമ്പൂര്‍ണ്ണ മദ്യനിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം