ശബരിമലയില്‍ ഉത്സവം കൊടിയേറി

April 5, 2014 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: ശബരിമലയില്‍ പത്തുദിവസത്തെ ഉത്സവത്തിന് കൊടിയേറി. വെള്ളിയാഴ്ച രാവിലെ 10.15നും 10.30നും ഇടയ്ക്കുള്ള എടവം രാശി മുരൂര്‍ത്തത്തിലായിരുന്നു കൊടിയേറ്റ്. പത്തുമണിയോടെ ശ്രീകോവിലിനുള്ളിനുനിന്ന് പൂജിച്ച കൊടിക്കൂറ കൊടിമരച്ചുവട്ടിലെത്തിച്ചു. തന്ത്രി കണ്ഠര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ നടന്ന പൂജകള്‍ക്കുശേഷം മേല്‍ശാന്തിയുടെ സാന്നിധ്യത്തില്‍ കൊടിയേറ്റി.

12ന് രാത്രി 9.30ന് ശരംകുത്തിയില്‍ പള്ളിവേട്ട നടക്കും. 13ന് രാവിലെ 10ന് പമ്പയില്‍ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം