ദുബായ് വിമാനത്താവളംഏറ്റവുമധികം ആളുകള്‍ യാത്ര ചെയ്ത വിമാനത്താവളം

April 5, 2014 രാഷ്ട്രാന്തരീയം

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ യാത്ര ചെയ്ത വിമാനത്താവളമായി തിരഞ്ഞെടുത്തു. ലണ്ടന്‍ ഹീത്രൂ ഹീത്രൂ വിമാനത്താവളത്തെ പിന്തള്ളിയാണ് ദുബായ് വിമാനത്താവളം ഒന്നാമതെത്തിയത്. കഴിഞ്ഞ മൂന്നുമാസത്തെ യാത്രക്കാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് തെരഞ്ഞെടുപ്പ്. 2013 ഡിസംബര്‍, 2014 ജനവരി, ഫിബ്രവരി മാസങ്ങളിലെ കണക്കുപ്രകാരം ദുബായ് വിമാനത്താവളം വഴി 1.8 കോടി യാത്രക്കാരാണ് കടന്നുപോയത്. ഹീത്രൂ വഴി ഇക്കാലയളവില്‍ യാത്ര ചെയ്തവര്‍ 1.49 കോടി ആളുകളാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം