ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഇന്ന് ആരംഭിക്കും

April 9, 2014 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ചുള്ള 24-ാമത് ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഏപ്രില്‍ 9ന് വൈകുന്നേരം 6.30ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസാശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി അദ്ധ്യക്ഷതവഹിക്കും. ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ പ്രബന്ധം അവതരിപ്പിക്കും.

ഏപ്രില്‍ 10 മുതല്‍ 18വരെ, ദിവസവും വൈകുന്നേരം 6.30ന് ശ്രീരാമദാസാശ്രമത്തില്‍ വിവിധങ്ങളായ സമ്മേളനങ്ങള്‍ നടക്കും. പത്മശ്രീ പി. പരമേശ്വര്‍ജി,  ഒ. രാജഗോപാല്‍,  മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍, അഡ്വ. എം.എ. വാഹിദ് എം.എല്‍.എ, പത്മശ്രീ ഡോ. ഹരീന്ദ്രന്‍ നായര്‍, പി. നാരായണക്കുറുപ്പ്, കെ. രാമന്‍പിള്ള, ഡോ. പി. ശ്യാമളാദേവി, ഡോ. വി. വാസുദേവ്, ഡോ. കെ. ഉണ്ണികൃഷ്ണന്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, അഡ്വ. ജി. മധുസൂദനന്‍ പിള്ള, പ്രൊഫ. വട്ടപ്പറമ്പിന്‍ ഗോപിനാഥപിള്ള, പ്രൊഫ. ചെങ്കല്‍ സുധാകരന്‍, ഡോ. കാന്തള്ളൂര്‍ സി. പൗലോസ്, ഡോ. കവടിയാര്‍ രാമചന്ദ്രന്‍, ഡോ. എ.എം. ഉണ്ണികൃഷ്ണന്‍, ഡോ. പി.കെ. രാധാലക്ഷ്മി, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. എം.ജി. ശശിഭൂഷണ്‍, ഡോ. കെ.ആര്‍. ഉഷാകുമാരി, വത്സന്‍ തില്ലങ്കരി, കെ. മഹേശ്വരന്‍ നായര്‍, ഡോ. എസ്. പത്മ, പ്രൊഫ. എല്‍. ജയന്തി പിള്ള, സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി രാമപാദാനന്ദ സരസ്വതി മുതലായവര്‍ വിവിധ സമ്മേളനങ്ങളില്‍ സംസാരിക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.

ഏപ്രില്‍ 11 മുതല്‍ 19 വരെ, ദിവസവും രാവിലെ 7.30മുതല്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കി നവാഹയജ്ഞവും നടക്കും.

ഏപ്രില്‍ 19നു വൈകുന്നേരം പണിമൂല ദേവീക്ഷേത്രത്തിലേക്കു ആറാട്ടുഘോഷയാത്രയോടെയും ആറാട്ടോടെയും ഇക്കൊല്ലത്തെ ശ്രീരാമനവമി മഹോത്സവം സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍