ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ല: ആര്‍ബിഐ ഗവര്‍ണ്ണര്‍

April 11, 2014 പ്രധാന വാര്‍ത്തകള്‍

വാഷിങ്ങ്ടണ്‍: ബിജെപിയും താനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നും ഇല്ലെന്നു റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണ്. അമേരിക്കയില്‍ ലോക ബാങ്ക് ഫോറത്തില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു അദ്ദേഹം. ബിജെപി നേതാവ് പീയുഷ് ഗോയല്‍, സുബ്രഹ്മണ്യ സ്വാമി തുടങ്ങിയവര്‍ രഘുറാം രാജന്‍ നാണ്യപ്പെരുപ്പത്തിനെതിരെ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു. റിപ്പോ നിരക്കുകള്‍ മൂന്ന് വട്ടം രഘറാം രാജന്‍ ഉയര്‍ത്തിയതും ബിജെപിയെ ചൊടിപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍