ശ്രീരാമദാസ ആശ്രമത്തില്‍ വൈദികസമ്മേളനം നടന്നു

April 11, 2014 പ്രധാന വാര്‍ത്തകള്‍

Vaidika Sammelan-pbതിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വൈദികസമ്മേളനം നടന്നു. വൈദികസമ്മേളനത്തിന്റെ ഉദ്ഘാടനം കേരളസര്‍വകലാശാല മുന്‍ പ്രൊഫ. ഡോ.പി.ശ്യാമളാ ദേവി ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല അസോ. പ്രൊഫ. ഡോ.വി.വാസുദേവ് അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ സംസ്‌കൃതകോളെജ് സാഹിത്യവിഭാഗം മേധാവി ഡോ.കെ.ഉണ്ണിക്കൃഷ്ണന്‍ ‘ചതുര്‍വേദ ദര്‍ശനം’ എന്ന പ്രബന്ധം അവതരിപ്പിച്ചു. ഡി.വിമലകുമാരി, മംഗലശ്ശേരില്‍ രവീന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍