ശ്രീ ലളിതാസഹസ്രനാമ സ്‌തോത്ര വ്യാഖ്യാനം

April 16, 2014 സനാതനം

ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍

മഹാപദ്മാടവീസംസ്ഥാ കദംബവനവാസിനി

സുധാസാഗരമദ്ധ്യസ്ഥാ കാമാക്ഷീ കാമദായിനീ

(പദ്മ-അടവീ) ദേവി ശ്രേഷ്ഠമായ താമരപ്പൂക്കള്‍ (പദ്മം) നിറഞ്ഞ കാട്ടിലോ (അടവി) ശ്രേഷ്ഠതയാര്‍ന്ന പദ്മാടവി എന്ന പ്രദേശത്തോ ശ്രേഷ്ഠലക്ഷണങ്ങള്‍ തികഞ്ഞ ആനകള്‍ (മഹാപദ്മം) വിഹരിക്കുന്ന കാട്ടിലോ കടമ്പിന്‍കാട്ടിലോ വസിക്കുന്നു. അമൃതസമുദ്രത്തിന്റെ മധ്യത്തില്‍സ്ഥിതി ചെയ്യുന്നു. മനോഹരമായ (കാമം) കണ്ണുകളുള്ളവളാണ്. ഭക്തരുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുന്നവളത്രേ. സുധാസാഗരമധ്യം = ശ്രീ ചക്രത്തിലെ മധ്യബിന്ദു അഥവാ കുണ്ഡലിനീയോഗത്തിലെ സഹസ്രദളപ്ദമത്തിന്റെ കര്‍ണിക.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം