കൂടുതല്‍ സവാള ഇറക്കുമതി ചെയ്യാന്‍ ധാരണ

December 23, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വിലക്കയറ്റം നേരിടാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സവാള ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. ആഭ്യന്തര വിപണിയിലെ വിലനിലവാരം പരിശോധിച്ച ശേഷം അടുത്ത പത്തു ദിവസത്തിനകം 50,000 മെട്രിക്‌ ടണ്‍ സവാള ഇറക്കുമതി ചെയ്യാനാണു തീരുമാനം. സവാള വില നിയന്ത്രണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു കേന്ദ്ര ക്യാബിനറ്റ്‌ സെക്രട്ടറി കെ. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. എന്നാല്‍ സവാള ഏതു രാജ്യത്തു നിന്ന്‌ ഇറക്കുമതി ചെയ്യണമെന്നും തീരുമാനിച്ചില്ല. ഇക്കാര്യത്തില്‍ വൈകിട്ടു തീരുമാനമുണ്ടാകും. അതിനായി വാണിജ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി. വാണിജ്യമന്ത്രാലയം ക്യാബിനറ്റ്‌ സെക്രട്ടറിക്കു വൈകിട്ടു റിപ്പോര്‍ട്ടു നല്‍കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം