ഒ.രാജഗോപാല്‍ വിജയിക്കുമെന്ന് അദ്വാനി

April 13, 2014 പ്രധാന വാര്‍ത്തകള്‍

l-k-advani_14ഗാന്ധിനഗര്‍: കേരളത്തില്‍ ഇത്തവണ ബിജെപി അക്കൌണ്ട് തുറക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ വിജയിക്കുമെന്ന് അദ്വാനി അവകാശപ്പെട്ടു. വിജയിച്ചുവരുന്ന രാജഗോപാല്‍ കേന്ദ്രത്തില്‍ മന്ത്രിയാവുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിനഗറില്‍ നിന്നാണ് അദ്വാനി ജനവിധി തേടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍