ശ്രീരാമദാസ ആശ്രമത്തില്‍ ഭഗവദ്ഗീതാ സമ്മേളനം നടന്നു

April 13, 2014 പ്രധാന വാര്‍ത്തകള്‍

bhagavathgeetha Sammelan-pbbതിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമദാസ ആശ്രമത്തില്‍ ഭഗവദ്ഗീതാ സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. പ്രൊഫ.ചെങ്കല്‍ സുധാകരന്‍ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ അദ്ദേഹം ‘വിശ്വരൂപ ദര്‍ശനതത്വം’ എന്ന പ്രബന്ധം അവതരിപ്പിച്ചു. ഡോ.കാന്തളൂര്‍ സി.പൗലോസ് ‘ഭക്തിയോഗദര്‍ശനം’ എന്ന പ്രബന്ധം അവതരിപ്പിച്ചു. കൊന്നമൂട് ഗോപാലകൃഷ്ണന്‍, അണിയൂര്‍ എസ്.പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍