ശ്രീരാമദാസ ആശ്രമത്തില്‍ മഹിളാ സമ്മേളനം നടന്നു

April 15, 2014 പ്രധാന വാര്‍ത്തകള്‍

Mahila Sammelan-10തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് മഹിളാ സമ്മേളനം നടന്നു. ശാസ്താകോട്ട ദേവസ്വംബോര്‍ഡ് കോളെജ് മലയാളം വിഭാഗം പ്രൊഫ. ടി.ഗീതാദേവി ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. പങ്കജകസ്തൂരി ആയൂര്‍വേദ മെഡിക്കല്‍ കോളെജിലെ ഡോ.എസ്.പദ്മ അദ്ധ്യക്ഷത വഹിക്കുകയും ‘കുടുംബസങ്കല്‍പ്പത്തിലെ ആയൂര്‍വേദം’ എന്ന പ്രബന്ധം അവതരിപ്പിച്ചു. ‘സീതയും സഹോദരിമാരും’ എന്ന വിഷയത്തെ ആസ്പദമാക്കി സിന്ധു എസ.നായരും പ്രബന്ധം അവതരിപ്പിച്ചു. ദീപ അനില്‍, ഡി.വിമലകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍