സൂനാമി ഫണ്ട്‌: കണക്ക്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി

December 23, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സംസ്‌ഥാനത്തെ സൂനാമി ദുരിതബാധിത പ്രദേശങ്ങളിലെ നവീകരണത്തിനും ദുരിതബാധിതരുടെ പുനരധിവാസത്തിനുമായി കേന്ദ്രസര്‍ക്കാരും എഡിബിയും അനുവദിച്ച തുകയുടെ വിനിയോഗത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാരിനോട്‌ ഹൈക്കോടതി ആവശ്യപ്പെട്ടു. തുക ചെലവഴിച്ചത്‌ ഏതൊക്കെ മേഖലകളിലാണെന്നത്‌ ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട്‌ ഒരു മാസത്തിനകം നല്‍കണമെന്നാണു കോടതി നിര്‍ദേശം. സൂനാമി പുനരധിവാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ 1441.75 കോടി രൂപയും എഡിബി 245.51 കോടി രൂപയും ആണ്‌ അനുവദിച്ചത്‌. ഈ ഇനത്തില്‍ ആലപ്പുഴ ജില്ലക്ക്‌ 355.31 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മുന്‍ എംപി കെ.എസ്‌ മനോജ്‌ തീരദേശമേഖലയിലെ 215 റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി ആവിഷ്‌കരിച്ച പദ്ധതി ഇതു വരെ നടപ്പായിട്ടില്ലെന്നും ജില്ലാ ഗ്രാമവികസന ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കേണ്ട പദ്ധതിക്ക്‌ സര്‍ക്കാര്‍ തടസം നില്‍ക്കുകയാണെന്നും ആരോപിച്ച്‌ കേരള മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ.സ്‌റ്റീഫനാണ്‌ കോടതിയെ സമീപിച്ചത്‌

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം