ക്ഷേത്രകാണിയ്ക്ക കുത്തിത്തുറന്ന് മോഷണം: പ്രതികള്‍ പിടിയില്‍

April 17, 2014 കേരളം

തിരുവനന്തപുരം: തൈക്കാട് ഇസക്കിയമ്മന്‍ കോവിലിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചു പണം കവര്‍ന്ന സംഘം പിടിയില്‍. പഞ്ചാബ് സ്വദേശികളായ രാജ്(30), മീരാ കാജൂള്‍(43) എന്നിവരെയാണ് തമ്പാനൂര്‍ പോലീസ് പിടികൂടിയത്. ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിയശേഷം അര്‍ധരാത്രിയോടെ ഈ സംഘം മോഷണം നടത്തുന്നത്. ഇന്നലെ പുലര്‍ച്ചേ രണ്ടോടെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് 4000 രൂപയുമായി രക്ഷപ്പെടുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകവേയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ അന്യസംസ്ഥാന ക്കാര്‍ ഉണ്ടോയെന്ന് പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം