ജനം ടി വിയുടെ ലോഗോ പ്രകാശനം; ഇന്‍റര്‍നെറ്റില്‍ തത്സമയം ലഭ്യമാകും

April 17, 2014 മറ്റുവാര്‍ത്തകള്‍

JANAM-logo

കൊച്ചി: ഏപ്രില്‍ 20 ന് കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടക്കുന്ന ജനം ടി വി യുടെ ലോഗോ പ്രകാശന ചടങ്ങ് തത്സമയം ഇന്റര്‍നെറ്റില്‍ സംപ്രേഷണം ചെയ്യും. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ജനം ടി വി യുടെ വെബ്‌സൈറ്റായ www.janamtv.com യിലൂടെ ചടങ്ങുകള്‍ തത്സമയം വീക്ഷിക്കാം.

വൈകുന്നേരം 5.30 നാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരം സുരേഷ് ഗോപി ചാനലിന്റെ ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിക്കും .ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ ,ആര്‍ എസ് എസ് പ്രാന്ത് സംഘ് ചാലക് പി ഇ ബി മേനോന്‍ ,ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഓ .രാജഗോപാല്‍ ,ചലച്ചിത്ര സംവിധായകരായ പ്രിയദര്‍ശന്‍ ,മേജര്‍ രവി,നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ,നടന്‍ ദേവന്‍ ,സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും .

ജനം ടി വി യുടെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സംവിധായകന്‍ പ്രിയദര്‍ശന്‍ നിര്‍വ്വഹിക്കും .

മലയാള സംഗീത രംഗത്തെ അനുഗ്രഹീതരായ വാദ്യ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ‘സ്വരവന്ദനവും ‘ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന മലയാള ചലച്ചിത്ര സംഗീതത്തിലെ അനശ്വരമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേക സംഗീത പരിപാടിയും ചടങ്ങിനോടനുബന്ധിച്ച് നടക്കും .

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍