ഡോ. സ്വാമിനാഥന്‌ സിഎന്‍എന്‍ – ഐബിഎന്‍ പുരസ്‌കാരം

December 23, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പ്രമുഖ കൃഷി ശാസ്‌ത്രജ്‌ഞനും ഗവേഷകനുമായ ഡോ. എം.എസ്‌. സ്വാമിനാഥന്‌ സിഎന്‍എന്‍ – ഐബിഎന്‍ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം. 2ജി സ്‌പെക്‌ട്രം അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ പ്രമുഖ പങ്കുവഹിച്ച പത്രപ്രവര്‍ത്തകന്‍ ജെ. ഗോപീകൃഷ്‌ണന്‍, കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സ്വര്‍ണം നേടിയ 400 മീറ്റര്‍ റിലേ ടീമിലെ അംഗങ്ങളായ മലയാളികള്‍ സിനി ജോസ്‌, ചിത്ര സോമന്‍ എന്നിവര്‍ക്കും പ്രത്യേക അവാര്‍ഡ്‌ ലഭിച്ചു. മികച്ച വ്യവസായിയായി കുമാരമംഗലം ബിര്‍ളയെ തിരഞ്ഞെടുത്തു. 2010ലെ മികച്ച രാഷ്‌ട്രീയനേതാവിനുള്ള പുരസ്‌കാരം ലഭിച്ചത്‌ ബിഹാറില്‍ വീണ്ടും വിജയിച്ച്‌ അധികാരത്തിലേറിയ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനാണ്‌.
തമിഴില്‍ പത്ത്‌ സിനിമകള്‍ തുടരെ വിജയിപ്പിച്ച സംവിധായകന്‍ ശങ്കറിനാണ്‌ മികച്ച എന്റര്‍ടെയ്‌നര്‍ പുരസ്‌കാരം. മികച്ച കായികതാരമായി സുശീല്‍ കുമാറിനെ തിരഞ്ഞെടുത്തു. അവാര്‍ഡുകള്‍ കേന്ദ്രധന മന്ത്രി പ്രണബ്‌ മുഖര്‍ജി വിതരണം ചെയ്‌തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം