പുരസ്‌കാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം: സുരാജ്

April 17, 2014 കേരളം

suraj-venjaramoodu-photosകൊച്ചി: മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മലയാള സിനിമയ്ക്കുള്ള അംഗീകാരമെന്ന് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചു. പുരസ്‌കാരം മലയാള സിനിമക്കും മിമിക്രി കലാകാരന്‍മാര്‍ക്കും സമര്‍പ്പിക്കുന്നു. മലയാളത്തിലെ വലിയ നടന്‍മാര്‍ക്കൊപ്പമുള്ള അഭിനയം തനിക്ക് കരുത്ത് നല്‍കി. പുരസ്‌കാര ലബ്ധിയില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും സുരാജ് പറഞ്ഞു. പുരസ്‌കാര വാര്‍ത്തയറിഞ്ഞ് പ്രതികരിക്കുകയായിരുന്നു സുരാജ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം