ശ്രീരാമനവമി മഹോത്സവം: ധര്‍മ്മജാഗരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

April 18, 2014 പ്രധാന വാര്‍ത്തകള്‍

Dharmajagarana Sammelan-pbതിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ധര്‍മ്മജാഗരണ സമ്മേളനം നടന്നു. മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഒ.രാജഗോപാല്‍ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.നാരാണക്കുറുപ്പ് അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടര്‍ ഡോ.ജെ.ഹരീന്ദ്രന്‍നായര്‍, ഇരിട്ടി പ്രഗതി കോളെജ് പ്രിന്‍സിപ്പല്‍ വല്‍സന്‍ തില്ലങ്കരി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ശ്രീനീലകണ്ഠവിദ്യാപീഠം അഡ്മിനിസ്‌ട്രേറ്റര്‍ എം.അപ്പുക്കുട്ടന്‍ നായര്‍ സ്വാഗതവും കെ.പദ്മനാഭപിള്ള മംഗളാചരണവും നിര്‍വഹിച്ചു.

Dharmajagarana Sammelan-01.jpg

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍