ശ്രീരാമനവമി മഹോത്സവം: വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

April 19, 2014 പ്രധാന വാര്‍ത്തകള്‍

Viswasanthi Sammelan-pbതിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം നടന്നു. അഡ്വ.എം.എ.വാഹീദ് എംഎല്‍എ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം മുഖ്യകാര്യദര്‍ശി സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീരാമദാസമിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായി സമ്പത്ത്, അഡ്വ.കുമാരപുരം മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍