നരേന്ദ്രമോഡിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചു

April 20, 2014 ദേശീയം

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്ര മോഡിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ഈറോഡിലെ പ്രചാരണത്തിനെത്തിയപ്പോള്‍ ഹെലികോപ്ടര്‍ പരിശോധിച്ചത്. ഈറോഡിലെ എഇടി സ്‌കൂള്‍ മൈതാനിയിലിറങ്ങിയ ഹെലികോപ്ടറാണ് ജില്ലാകലക്ടര്‍ മധുമതിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.പരിശോധനാരംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. നേരത്തെ ജയലളിതയുടെ ഹെലികോപ്ടര്‍ രണ്ടുതവണ പരിശോധിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം