ഡല്‍ഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റിസായി ജസ്റിസ് ഗോര്‍ള രോഹിണി ചുമതലയേറ്റു

April 21, 2014 ദേശീയം

First-Woman-Chief-Justice-for-Delhi-HCന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റിസായി ജസ്റിസ് ഗോര്‍ള രോഹിണി ചുമതലയേറ്റു. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്നു ഗോര്‍ള രോഹിണി. ഗവര്‍ണര്‍ നജീബ് ജുങ്കിനുമുമ്പാകെ രോഹിണി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. 1966 ല്‍ കോടതി സ്ഥാപിച്ചശേഷം ആദ്യമായാണ് ഒരു വനിത ചീഫ് ജസ്റിസിന്റെ കസേരയില്‍ എത്തുന്നത്. സുപ്രീം കോടതി ചീഫ് ജസ്റിസ് പി.സദാശിവമാണ് രോഹിണിയെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റിസായി ശുപാര്‍ശ ചെയ്തത്. ആന്ധ്രയില്‍ നിന്ന് ഇറങ്ങുന്ന നിയമവുമായി ബന്ധപ്പെട്ട ഒരു ആനുകാലിക പ്രസ്ഥീകരണത്തിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍ കൂടിയാണ് രോഹിണി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം