സോണിയ ഗാന്ധിയും ചിദംബരവും അന്തിമോപചാരം അര്‍പ്പിച്ചു

December 24, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്‌ കെ. കരുണാകരന്റെ ഭൗതികശരീരത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി പി.ചിദംബരവും അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ പത്തരമണിയോടെയാണ്‌ കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവനിലെത്തി ഇരുവരും കരുണാകരന്‌ അന്ത്യാഞ്‌ജലി അര്‍പ്പിച്ചത്‌. അഞ്ചു മിനിട്ട്‌ നേരം ഇന്ദിരാഭവനില്‍ ചെലവിട്ട ശേഷം നേതാക്കള്‍ പ്രത്യേക വിമാനത്തില്‍ തിരിച്ചു പോയി. കേന്ദ്രമന്ത്രിമാരായ ജി.കെ. വാസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി എന്നിവരും ഒപ്പമുണ്ടായിരുന്നു. രാവിലെ ഒന്‍പതു മണിയോടെയാണു കരുണാകരന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി ഇന്ദിരാഭവനിലെത്തിച്ചത്‌. സോണിയയുടെയും ചിദംബരത്തിന്റെയും വരവിനോട്‌ അനുബന്ധിച്ചു തലസ്‌ഥാനത്തു കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം