പ്രണാമങ്ങളോടെ കേരളം ദര്‍ബാര്‍ ഹാളില്‍

December 24, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കെ.കരുണാകരനു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ രാഷ്‌ട്രീയ കേരളം അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. മന്ത്രിമാരായ എ.കെ.ബാലന്‍, എം.എ.ബേബി, എളമരം കരിം, കെ.പി രാജേന്ദ്രന്‍, എസ്‌.ശര്‍മ, തോമസ്‌ ഐസക്‌, കടന്നപ്പള്ളി രാമചന്ദ്രന്‍, കോടിയേരി ബാലകൃഷ്‌ണന്‍, സി.ദിവാകന്‍, വി. സുരേന്ദ്രന്‍പിള്ള , സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങിയ നേതാക്കളും സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളിലെത്തി കരുണാകരന്‌ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു.
സംസ്‌ഥാനത്തെ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും ദര്‍ബാര്‍ ഹാളിലെത്തി. പുറമെ കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും ലീഡറെ യാത്രയയ്‌ക്കാന്‍ എത്തി. കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ നേതാക്കളുടെ നീണ്ടയായിരുന്നു ദര്‍ബാര്‍ ഹാളില്‍. ഉച്ചയ്‌ക്കു പന്ത്രണ്ടരയോടെയാണ്‌ കെ.കരുണാകരന്റെ മൃതദേഹം കെപിസിസി ആസ്‌ഥാനത്തു നിന്നു ദര്‍ബാര്‍ ഹാളിലെത്തിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം