2ജി സ്‌പെക്‌ട്രം: രാജ സിബിഐ ഓഫിസില്‍ ഹാജരായി

December 24, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ ടെലികോം മന്ത്രി എ.രാജ സിബിഐ ഓഫിസില്‍ ഹാജരായി. രാവിലെ പത്തരയോടെയാണ്‌ രാജ സിബിഐ ഓഫിസിലെത്തിയത്‌. നേരത്തെ, ചോദ്യം ചെയ്യാനായി ഹാജരാകണമെന്നു കാണിച്ചു സിബിഐ രാജയ്‌ക്കു സമന്‍സ്‌ അയച്ചിരുന്നു. സിബിഐയുമായി പൂര്‍ണമായി സഹകരിക്കുമെന്നു രാജ വ്യക്‌തമാക്കിയിട്ടുണ്ട്‌. അന്വേഷണവുമായി ബന്ധപ്പെട്ട്‌ സിബിഐ രാജയുടെ വസതികളും ഔഫിസുകളിലും റെയ്‌ഡ്‌ നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം