ജി.എസ്.എല്‍.വി. എഫ് 06 വിക്ഷേപണം ശനിയാഴ്ച

December 24, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. എഫ് 06 ശനിയാഴ്ച ജിസാറ്റ് 5 പ്രൈം എന്ന ആശയവിനിമയ ഉപഗ്രഹവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് റിസര്‍ച്ച് സെന്‍ററില്‍നിന്നു പറന്നുയരും.

ഡിസംബര്‍ 19 ന് വിക്ഷേപിക്കാനിരുന്ന റോക്കറ്റിന്റെ
റഷ്യന്‍നിര്‍മിത ക്രയോജനിക് എന്‍ജിനില്‍ നേരിയ ചോര്‍ച്ച കണ്ടതിനാലാണ് വിക്ഷേപണം ശനിയാഴ്ചത്തേക്ക് മാറ്റിയത്. 30 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ വെള്ളിയാഴ്ച 10 മണിക്ക് തുടങ്ങി. 2300 കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 5 പിയില്‍ 36 ട്രാന്‍സ്‌പോണ്ടറുകളാണുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം