ഇന്ത്യ തീവ്രവാദികളുടെ ശ്രദ്ധാകേന്ദ്രം: എ.കെ.ആന്റണി

December 26, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മിനിക്കോയ്‌(ലക്ഷദ്വീപ്‌): തീവ്രവാദികളുടെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യ മാറിയിട്ടുണ്ടെന്ന്‌ പ്രതിരോധ മന്ത്രി എ.കെ.ആന്റണി. ഇപ്പോള്‍ ഭീകരാക്രമണ മുന്നറിയിപ്പുകള്‍ ലഭിക്കുന്നുണ്ടെന്നും വിവിധ സേനാ വിഭാഗങ്ങള്‍ നിതാന്ത ജാഗ്രത പാലിക്കുന്നതിനാല്‍ പ്രതിരോധം ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. തീരസംരക്ഷണ സേന മിനിക്കോയില്‍ ആരംഭിച്ച സേനാ താവളത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം ആന്ത്രോത്തില്‍ തീരസംരക്ഷണ സേനാ താവളം ആരംഭിക്കും. അതിനുശേഷം അമിനിയില്‍ സ്‌റ്റേഷന്‍ തുറക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം