ലക്ഷദ്വീപിനുസമീപം അജ്ഞാത കപ്പല്‍: അന്വേഷണം ഊര്‍ജ്ജിതമാക്കി

December 26, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപിനുസമീപം അനുവാദമില്ലാതെ വിദേശകപ്പല്‍ തങ്ങിയതായി ഇന്ത്യന്‍ നാവികസേന കണ്ടെത്തി. പാകിസ്‌താനികളും ഇറാഖികളുമാണ്‌ കപ്പലിലുള്ളതെന്നാണ്‌ പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഡിസംബര്‍ നാലിനും ലക്ഷദ്വീപ്‌ തീരത്ത്‌ വിദേശകപ്പല്‍ കണ്ടെത്തിയിരുന്നു. കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ നാവികസേന നടത്തുന്ന പതിവ്‌ തിരച്ചിലിനിടയിലാണ്‌ അന്ന്‌ പാകിസ്‌താനികള്‍ അടക്കമുള്ള വിദേശികളെ പിടികൂടിയത്‌.
കുറച്ചുമാസങ്ങള്‍ക്ക്‌ മുമ്പ്‌ ഐ.എന്‍.എസ്‌ സുജാതയെന്ന നാവികസേനാ കപ്പല്‍ നടത്തിയ പരിശോധനയില്‍ സോമാലിയന്‍ ജീവനക്കാരുള്ള ഒരു ഉരുവും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ ലക്ഷ്വദ്വീപിനുസമീപമുള്ള തിരച്ചില്‍ ശക്തമാക്കിയതിനിടെയാണ്‌ അജ്ഞാത കപ്പല്‍ കണ്ടെത്തിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം