കനത്തമൂടല്‍മഞ്ഞ്‌: ട്രെയിന്‍വ്യോമ ഗതാഗതം തടസ്സപ്പെട്ടു

December 27, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന്‌ ഉത്തരേന്ത്യയില്‍ ട്രെയിന്‍ വ്യോമ ഗതാഗതം താറുമാറായി.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ 70 സര്‍വീസുകള്‍ വൈകി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ്‌ വിമാനത്താവളത്തില്‍ മൂടല്‍മഞ്ഞ്‌ കാണപ്പെട്ടത്‌. ഡല്‍ഹിയില്‍ നിന്നുള്ള അഞ്ച്‌ ട്രെയിനുകള്‍ റീഷെഡ്യൂള്‍ ചെയ്‌തു. 55 ട്രെയിനുകളുടെ സര്‍വീസുകള്‍ വൈകിയിട്ടുണ്ട്‌.
ഭോപ്പാല്‍ ശതാബ്ദി, അമൃത്സര്‍ ശതാബ്ദി, സീമാഞ്ചല്‍ എക്‌സ്‌?പ്രസ്‌, താജ്‌ എക്‌സ്‌?പ്രസ്‌ എന്നിവയാണ്‌ റീഷെഡ്യൂള്‍ ചെയ്‌തത്‌. പുരുഷോത്തം എക്‌സ്‌?പ്രസ്‌, പൂര്‍വ എക്‌സ്‌?പ്രസ്‌, ഫരാക്ക എക്‌സ്‌?പ്രസ്‌, ഷെല്‍ധ, ഹൗരാജ്‌ രാജധാനി എന്നിവ വൈകിയാണ്‌ സര്‍വീസ്‌ നടത്തുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു.
ഡെറാഡൂണ്‍ ബാന്ധ്ര എക്‌സ്‌പ്രസ്‌, മുംബൈ ജനതാ എക്‌സ്‌പ്രസ്‌ എന്നിവ അടുത്ത ഏഴുദിവസത്തേക്ക്‌ സര്‍വീസ്‌ നടത്തില്ല. രാജസ്ഥാനിലെ ഗുജ്ജാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ കോട്ട ജനശതാബ്ദി, അജ്‌മീര്‍ ശതാബ്ദി എന്നിവയടക്കം ചില സര്‍വീസുകള്‍ റദ്ദാക്കിയതായും റയില്‍വേ അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം