നെജീരിയയില്‍ സംഘര്‍ഷം

December 27, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ലാഗോസ്‌: നൈജീരിയയില്‍ ക്രിസ്‌മസ്‌ രാവിലുണ്ടായ ആക്രമണങ്ങള്‍ക്കുശേഷം ജോസ്‌ നഗരത്തില്‍ ഏറ്റമുട്ടലുകള്‍ തുടരുന്നു. അക്രമം നിയന്ത്രിക്കാനായി നഗരത്തില്‍ സൈന്യം പട്രോളിങ്‌ നടത്തുന്നുണ്ട്‌.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 32 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ക്രിസ്‌ത്യന്‍ മുസ്ലീം മതവിഭാഗങ്ങള്‍ തമ്മിലാണ്‌ ഇവിടെ സംഘര്‍ഷം നടക്കുന്നത്‌. ഏപ്രില്‍ മാസത്തില്‍ ഇവിടെ പൊതുതിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുകയാണ്‌.
മധ്യനൈജീരിയയിലെ ഹോസ്‌നഗരത്തില്‍ ക്രിസ്‌മസ്‌ രാവില്‍ രണ്ടിടങ്ങളിലായി ഏഴു സ്‌ഫോടനങ്ങളാണുണ്ടായത്‌. ക്രിസ്‌മസ്സിന്‌ ഷോപ്പിങ്‌ നടത്തുന്നവരാണ്‌ സ്‌ഫോടനത്തിനിരയായത്‌. 32 പേര്‍ സ്‌ഫോടനത്തില്‍ മരിച്ചു. എഴുപതിലേറെ പേര്‍ക്ക്‌ പരിക്കേറ്റു. വടക്കന്‍ നൈജീരിയയിലെ മെയ്‌ദ്‌ഗുരി നഗരത്തിലുണ്ടായ ബോംബ്‌സ്‌ഫോടനങ്ങളില്‍ ആറുപേരും മരിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍