കരുണാകരനു നിയമസഭയുടെ ആദരം

December 27, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനു നിയമസഭ ആദരാഞ്‌ജലി അര്‍പ്പിച്ചു. സ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കക്ഷി പരിഗണനകള്‍ക്ക്‌ അതീതമായി എല്ലാവരും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌ത നേതാവായിരുന്നു കെ.കരുണാകരനെന്നു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനു മികച്ച സംഭാവന നല്‍കിയ നേതാവായിരുന്നു കരുണാകരന്‍ എന്നും അദ്ദേഹം അനുസ്‌മരിച്ചു. കേരളത്തെ നക്‌സല്‍ ഭീഷണിയില്‍ നിന്നു രക്ഷിച്ചതാണു കെ.കരുണാകരന്റെ ഏറ്റവും വലിയ നേട്ടമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബംഗാള്‍ അടക്കമുളള സംസ്‌ഥാനങ്ങള്‍ ഇന്നും നക്‌സല്‍ ഭീഷണിയെ നേരിടുമ്പോള്‍ സമാധാന ജീവിതത്തിനു നാം നന്ദി പറയേണ്ടത്‌ കരുണാകരനോടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജാതി ബോധം, മതം, വിശ്വാസം എന്നിവ രാഷ്‌ട്രീയത്തില്‍ പ്രായോഗികമാക്കുന്നത്‌ എങ്ങനെയെന്നു കാട്ടിത്തന്ന വ്യക്‌തിയായിരുന്നു കരുണാകരനെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അനുസ്‌മരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം