സഹകരണ ബാങ്ക്‌ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു

December 27, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്‌ഥാന സഹകരണ ബാങ്ക്‌ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച്‌ ഉത്തരവായി. 2007 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കും. ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാര്‍ മുതല്‍ ചീഫ്‌ ജനറല്‍ മാനേജര്‍ വരെ 12 തസ്‌തികകളില്‍ ഉള്ളവര്‍ക്ക്‌ ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കും. ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാര്‍ക്ക്‌ 1500 രൂപയും ചീഫ്‌ ജനറല്‍ മാനേജര്‍മാര്‍ക്ക്‌ 11,000 രൂപയും ശമ്പളം കൂടും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം