സുരക്ഷാപാളിച്ച: അന്വേഷണം ആരംഭിച്ചു

December 27, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ പാളിച്ചയുണ്ടായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡിജിപി ജേക്കബ്‌ പുന്നൂസ്‌. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‌ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോഴാണ്‌ സംഭവം. കുട്ടനെല്ലൂര്‍ ഹെലിപാടില്‍ നിന്ന്‌ ടൗണ്‍ ഹാളിലേക്കു പോകും വഴി അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിനിടയിലേക്ക്‌ ഇടവഴിയില്‍ നിന്ന്‌ ഒരു സ്വകാര്യ കാര്‍ കടന്നു കയറുകയായിരുന്നു. ഈ ഭാഗത്തു പൊലീസിനെ വിന്യസിച്ചിരുന്നതാണെന്നും വീഴ്‌ച സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. പ്രദേശവാസിയായ ഒരാളുടേതായിരുന്നു കാര്‍. ഇയാള്‍ സമീപത്തെ കടയിലേക്കു പോകുകയായിരുന്നെന്നും ഡിജിപി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം