മുംബൈയില്‍ ഭീകരര്‍ക്കുവേണ്ടി നാവികസേന തിരച്ചില്‍ തുടങ്ങി

December 27, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: നഗരത്തില്‍ അക്രമം നടത്താന്‍ ഭീകരര്‍ ബോട്ടിലെത്തുമെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോ അറിയിപ്പിനെ തുടര്‍ന്നാണ്‌ തിരച്ചില്‍ ആരംഭിച്ചത്‌. ക്രിസ്‌മസ്‌ ദിനത്തില്‍ ഭീകരര്‍ എത്തുമെന്ന്‌ അറിവു ലഭിച്ചതോടെ സുരക്ഷ ശക്‌തമാക്കിയിരുന്നു. ഇപ്പോള്‍ പൊലീസ്‌ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌. ഭീകരര്‍ ഉപയോഗിക്കുന്ന ബോട്ട്‌ ഇപ്പോള്‍ കവരത്തി, മംഗലാപുരം തീരത്തിനടുത്ത്‌ എവിടെയോ ഉണ്ടെന്നാണ്‌ ഐബി റിപ്പോര്‍ട്ട്‌. ഓപ്പറേഷന്‍ രക്ഷാ 5/10 എന്ന പേരില്‍ ഭീകരര്‍ക്കുവേണ്ടി നാവികസേന തിരച്ചില്‍ തുടങ്ങി. ലഷ്‌കര്‍ ഭീകരനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന്‌ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം