ദേശീയ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണം: എന്‍എസ്‌എസ്‌

January 1, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ദേശീയ കമ്മീഷന്റെ സംവരണ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന്‌ എന്‍എസ്‌എസ്‌ പ്രമേയം. സംവരണ കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്നു പ്രമേയം കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ എയ്‌ഡഡ്‌ കോളജ്‌ നിയമനം സംബന്ധിച്ച യുജിസി റഗുലേഷന്‍ നടപ്പാക്കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ഉത്തരവ്‌ പിന്‍വലിക്കണം.
കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ സ്‌കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റികള്‍ ന്യൂനപക്ഷ – ന്യൂനപക്ഷേതര വിവേചനം കൂടാതെ ഉപദേശക സമിതികളാക്കി ഭേദഗതി ചെയ്യണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം