പുതുവത്സരാഘോഷങ്ങള്‍ക്കിടെ നൈജീരിയയില്‍ സ്‌ഫോടനം

January 1, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

അബുജ: നൈജീരിയയില്‍ പുതുവത്സരാ ഘോഷങ്ങള്‍ക്കിടെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു.തലസ്‌ഥാനമായ അബൂജയില്‍ ഉള്‍പ്പെടെയാണു സ്‌ഫോടനങ്ങള്‍ ഉണ്ടായത്‌. 11 പേര്‍ മരിച്ചതായാണ്‌ സൈനിക ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുള്ളത്‌. അതേസമയം, 33 പേര്‍ മരിച്ചതായും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍