തിരുവനന്തപുരത്തു ഹോട്ടലില്‍ തീപിടിത്തം

January 1, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപം സ്‌ഥിതി ചെയ്യുന്ന അഭിരാമി ഹോട്ടലിലാണു തീപിടിത്തം ഉണ്ടായത്‌. ആളപായമില്ല. ഹോട്ടല്‍ പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്നാണു സൂചന. ഓര്‍ഡര്‍ കിട്ടിയതനുസരിച്ച്‌ പുതുവര്‍ഷ ദിനത്തിലേയ്‌ക്കുളള ഭക്ഷണം തയാറാക്കുന്നതിനിടയായിരുന്നു അപകടം. തീപിടിത്തമുണ്ടായ ഉടന്‍ ജീവനക്കാര്‍ പുറത്തേയ്‌ക്ക്‌ ഓടി രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്നുയൂണിറ്റ്‌ ഫയര്‍ ഫോഴ്‌സ്‌ എത്തിയാണു തീ നിയന്ത്രണ വിധേയമാക്കിയത്‌. പൊലീസ്‌ അന്വേഷണം തുടങ്ങി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം