ജലനിധി പദ്ധതി:രണ്ടാംഘട്ടം നടപ്പാക്കുമെന്ന്‌ എന്‍.കെ.പ്രേമചന്ദ്രന്‍

January 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടം അടുത്തമാസം മുതല്‍ നടപ്പാക്കുമെന്നു മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍. പദ്ധതിയുടെ ഘടനയില്‍ മാറ്റം വരുത്തും. 200 പഞ്ചായത്തുകളില്‍ കുടിവെള്ളെ ഉല്‍പ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. ആദ്യം 30 പഞ്ചായത്തുകളില്‍ കൂടി പദ്ധതി നടപ്പാക്കും. മത്സ്യത്തൊഴിലാളികള്‍ക്കും കൂടി പ്രയോജനം കിട്ടുന്ന തരത്തിലാകും പദ്ധതി നടപ്പാക്കുക. ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പദ്ധതി ഉദ്‌ഘാടനം ചെയ്യും.1000 കോടി രൂപയുടെ പദ്ധതിയാണ്‌ ഇതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം