സിനിമ, സീരിയല്‍ നടന്‍ പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു

January 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊല്ലം: സിനിമ, സീരിയല്‍ നടന്‍ പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു. കൊല്ലം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. രാജസേനനന്‍ സംവിധാനം ചെയ്‌ത സത്യഭാമക്കൊരു പ്രേമലേഖനം എന്ന ചിത്രത്തിലൂടെയാണു ചലച്ചിത്ര ലോകത്തെത്തിയത്‌. ദില്ലിവാല രാജുകുമാരന്‍, സൂപ്പര്‍മാന്‍, സ്വപന ലോകത്തെ ബാലഭാസ്‌ക്കരന്‍, യക്ഷിയും ഞാനും തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. വിവിധ സമിതികളിലായി നൂറുകണക്കിന്‌ നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം