പമ്പയില്‍ വടംപൊട്ടി 20 പേര്‍ക്കു പരുക്ക്‌

January 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: പമ്പയില്‍ തീര്‍ഥാടകരുടെ തിരക്കു നിയന്ത്രിക്കുന്നതിനായി കെട്ടിയിരുന്ന വടംപൊട്ടി 20 പേര്‍ക്കു പരുക്ക്‌. രണ്ടു പേരുടെ നിലഗുരുതരമാണ്‌. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പമ്പയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. പരുക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. തിരക്കു നിയന്ത്രിക്കാന്‍ പമ്പയില്‍ എട്ടിടങ്ങളിലാണു ല്‍ വടം കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. തീര്‍ഥാടകരുടെ തള്ളില്‍പെട്ടാണു വടം പൊട്ടിയത്‌. താഴെ വീണവരുടെ പുറത്തു കൂടി മറ്റുള്ളവര്‍ ചവിട്ടി ഓടിയതാണ്‌ പരുക്കുപറ്റിയവരുടെ എണ്ണം കൂടാന്‍ കാരണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം